28 May 2012

SANKARASRAMAM

ആത്മോപദേശശതകം  എട്ടാം  ശ്ലോകം

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
 
പഞ്ചേന്ദ്രീയങ്ങളാൽ  നൽകുന്ന  വിഷയസുഖങ്ങൾ ക്കുപിന്നാലെ  അലയുകയാണു  മനുഷ്യൻ  സാധാരണ  ചെയ്യുക. സത്യത്തിൽ  നാം ആകർഷകങ്ങൾ  എന്നു തോന്നുന്ന    ദൃശ്യരൂപങ്ങൾ  അനുഭവിച്ചു് നാറുന്നതും  പൊള്ളയുമായ  ഒരു ശരീരവും  ചുമന്നു് ജീവിക്കയാണു  ച്യ്യുന്നതു്.  ഈ വിഷയസുഖങ്ങളെ  ആസ്വദിച്ചുണ്ണുന്ന  പഞ്ചേന്ദ്രീയങ്ങളാകുന്ന കിളികളെ  വിഷയസുഖങ്ങളിൽ  നിന്നും  അകറ്റി  നശിപ്പിച്ചാലേ    നമ്മുടെ  ഉള്ളം  അധവാ  ആത്മാവ്  പ്രകാശപൂരിതമാകയുള്ളൂ.  ആയതിനാൽ  വിഷയരസാനുഭൂതിയിൽ  നിന്നും  ഉള്ളത്തെ  അകറ്റി  കാരണാത്മകമായ  ആത്മസ്വരൂപത്തിലേക്കു  നയിക്കണം.  അറിവാകുന്ന  ആദിമസത്തയെ  മനസ്സിലാക്കി    ഉള്ളം  പ്രകാശപൂരിതമാകണം. വികാരങ്ങളുടെ  അടിമത്ത്വത്തിൽ  നിന്നും  വിവേകസാമ്രാജ്യത്തിലേക്കു  മാറേണ്ടതു്  ഒരാവശ്യം  തന്നെയാണു്.  അതിനുതകുന്നതു  ചെയ്യുക.  അതാണു  വിവേകം, അതാണു  നമുക്കാഭികാമ്മ്യം.

No comments:

Post a Comment