19 July 2012

SANKARASRAMAM

" പുത്ര മിത്രാര്‍ത്ഥ കളത്ര വസ്‌തുക്കളില്‍
സക്തനായുളള ഗൃഹനാഥന്‍ മഹാമതേ!
ലോകത്യമഹാഗേഹത്തിനു ഭവാ–
നേകനായൊരു ഗൃഹസ്ഥനാകുന്നതും.
നാരായണന്‍ നീ രമാദേവി ജാനകി
മാരാരിയും നീയുമാദേവി ജാനകി.
സാരസസംഭവനായതും നീ തവ
ഭാരതീദേവിയാകുന്നതും ജാനകി.
ആദിത്യനല്ലൊ ഭവാന്‍ പ്രഭാ ജാനകി
ശീതികിരണന്‍ നീ രോഹിണീ ജാനകി
ആദീതേയാധിപന്‍ നീ ശചീ ജാനകി
ജാതവേദസ്സു നീ സ്വാഹാ മഹീസുത
അര്‍ക്കജന്‍ നീ ദണ്‌ഡനീതിയും ജാനകി
രക്ഷോവരന്‍ ഭവാന്‍ താമസി ജാനകി
പുഷ്‌കരാക്ഷന്‍ ഭവാന്‍ ഭാര്‍ഗ്ഗവി ജാനകി
ശക്രദൂതന്‍ നീ സദാഗതി ജാനകി
രാജരാജന്‍ ഭവാന്‍ ഭാര്‍ഗ്ഗവി സംപല്‍കരീ സീതാ
രാജരാജന്‍ നീ വസുന്ധരാ ജാനകി
രാജപ്രവരകുമാരാ ! രക്ഷുപതേ !
രാജീവലോചന ! രാമദയാനിധേ !
രുദ്രനല്ലോ ഭവാന്‍ രുദ്രാണി ജാനകി
സ്വര്‍ഗ്രുമം നീ ലതാരൂപിണി ജാനകി
വിസ്‌തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നു?
സത്യപരാക്രമ ! സല്‍ഗുണവാരിധേ !
യാതൊന്നു യാതൊന്നു പുല്ലിംഗവാചകം
വേദാന്ത്യവേദ്യ ! തല്‍സര്‍വവുമേവ നീ.
ചേതോവിമോഹന ! സ്‌ത്രീലിംഗവാചകം
യാതൊന്നതൊക്കവേ ജാനകീദേവിയും.
നിങ്ങളിരുവരുമെന്നിയേ മറ്റൊന്നു–
മെങ്ങുമേ കീലകേള്‍പ്പാനുമില്ലല്ലോ.
അങ്ങനെയുളെളാരു നിന്നെത്തിരഞ്ഞറി–
ഞ്ഞെങ്ങനെ സേവിച്ചുകൊള്‍വൂ ജഗല്‍പതേ ! "

No comments:

Post a Comment