10 September 2012

SANKARASRAMAM

 ഭഗവത കഥകളിലൂടെ
ഒരിക്കല്‍ യവനന്‍ ദ്വാ രക ആക്രമിക്കാന്‍ പുറപ്പെട്ടത്‌.
ആയുധങ്ങളാലോ, കരങ്ങളാലോ മരണം ഉണ്ടാകരുതെന്ന്‌ ശിവഭഗവാനില്‍ നിന്നും വരം നേടിയ ശേഷം ആയിരുന്നു അത് .അവിടെ ചെന്ന കാലയവനന്‍ ശ്രീ കൃഷ്ണനെ ദ്വന്ദ്വയുദ്ധത്തിന്‌ വെല്ലുവിളിച്ചു. കൃഷ്
ണന്‍ നിരായുധനായതിനാല്‍ യവനനും ആയുധങ്ങള്‍ വലിച്ചെറിഞ്ഞു കൃഷ്ണനെ പിടിക്കാന്‍ ചെന്നു. കൃഷ്ണന്‍ അപ്പോഇല്‍ ഓടാനും തുടങ്ങി. എപ്പോഴും യവനന്‌ പിടികൊടുക്കും എന്ന മട്ടില്‍ ഓടിയോടി കൃഷ്ണന്‍ ഒരു ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ചു. കാലയവനന്‍ കൃഷ്ണനു പിറകേ പരിഹാസം ചൊരിഞ്ഞുകൊണ്ട്‌ നിന്ദിച്ചു: ‘ശത്രുവില്‍ നിന്നും നീ ഓടിമാറുന്നതെന്താണ്‌?’നീ ഒരു പെടിതോണ്ടന്‍ തന്നെ .അപ്പോഇല്‍ ഗുഹയില്‍ ആരോ കിടന്നുറങ്ങുന്നതു കണ്ട കാലയവനന്‍ അതു കൃഷ്ണനാണെന്നു തെറ്റിദ്ധരിച്ച്‌ അയാളെ തൊഴിച്ചു. ഉറങ്ങിക്കിടന്നയാള്‍ ഉണര്‍ന്ന് ഒരൊറ്റ നോട്ടം കൊണ്ട്‌ യവനനെ ഭസ്മമാക്കി.
അത്‌ മുചുകുന്ദനായിരുന്നു, മാന്ധാതാവി
ന്റെ മകന്‍ . അംബരീഷ്‌ മഹാരാജാവിന്റെ അ നുജനായ മുചുകുന്ദന്‍ ദേവാസുര യുദ്ധത്തിനു ശേഷം ഇന്ദ്രനില്‍ നിന്ന്‌ ശിഷ്‌ടകാലം ഗാഢനിദ്ര യുണ്ടാവണമെന്ന്‌ വരം നേടുക യും, എന്നെങ്കിലും ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്നയാള്‍ മു ചുകുന്ദന്റെ നോട്ടത്താന്‍ ഭസ്‌മീകരിക്കപ്പെടുന്നതിനുള്ള അനുഗ്ര ഹം നേടുകയും ചെയ്‌തിരുന്നു.
. മുചുകുന്ദന്റെ നിദ്രക്ക്‌ ഭംഗം വരുത്തുന്നവനാരായാലും അവന്‍ ചാരമായി പോകുമെന്നും അവര്‍ പ്രഖ്യാപിച്ചു. അങ്ങനെയാണ്‌ കാലയവനന്റെ അന്ത്യം സംഭവിച്ചത്.
അല്‍പ സമയം കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ മുചുകുന്ദനു മുന്നില്‍ പ്രത്യക്ഷനായി. ഭഗവാനെ മുന്നില്‍ക്കണ്ട്‌ മുചുകുന്ദന്‍ ഹര്‍ഷപുളകിതനായി.
മുചുകുന്ദന്‍ ഭഗവാനെ നമസ്കരിച്ചു. അദ്ദേഹം ഗുഹയ്ക്കുള്ളില്‍ നിന്നു പുറത്തു വന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം വളരെ ചെറുതായി യാണ് കനപെട്ടത്‌ . അദ്ദേഹം കുറെയേറെക്കാലം ഗുഹയില്‍ ഉറക്കമായിരുന്നുവല്ലോ. ഇത്‌ കലിയുഗം ആയിരിക്കുന്നുവെന്നു മനസ്സിലാക്കിയ മുചുകുന്ദന്‍ ഹിമാലയത്തില്‍ പോയി ഭഗവാന്‍ നാരായണനെ ആരാധിച്ചു ...ഹരി ഓം

No comments:

Post a Comment