SANKARASRAMAM
ഭാഗവത കഥയിലൂടെ മാര്‍ക്കണ്ഡേയമഹര്‍ഷി ക്ക് ഒരിക്കല്‍ മായ എന്തെന്നറിയാന്‍ മോഹം തോന്നി
..അതിനായി ഭഗവാനോട് അഭ്യര്‍ഥിച്ചു ,,ശരി എന്ന് പറഞ്ഞു ഭഗവാന്‍
അപ്രത്യക്ഷനായി. മഹര്‍ഷി തന്റെ പതിവുസാധനകള്‍ തുടര്‍ന്നു. ഭഗവാന്റെ മായയുടെ
അര്‍ത്ഥം എന്താണെന്ന് നിരന്തരം ധ്യാനിച്ചു. അദ്ദേഹത്തില്‍ പരമഭക്തി
വളര്‍ന്ന് ചില സമയം ഭഗവാന്റെ പാദപങ്കജം പൂജിക്കാന്‍പോലും അദ്ദേഹം മറന്നു.
അങ്ങനെ ഒരു ദിവസം പുഷ്പഭദ്രാനദീതടത്തില്‍ പൂജചെയ്തുകൊണ്ടിരിക്കുമ്പോള്‍
അതിഭീകരമായൊരു കൊടുങ്കാറ്റ് ഭൂമിയെ മുഴുവന്‍ കുലുക്കി. അതേത്തുടര്‍ന്നു്
വലിയ പേമാരിയും പെയ്തു. എല്ലായിടവും ജലത്തിനടിയിലായി. സമുദ്രം ഭൂമിയെ
മിക്കവാറും ജലത്തിലാഴ്ത്തിയോ എന്ന മട്ടിലായിരുന്നു ആ വെളളപ്പൊക്കം.മഹര്‍ഷി
ആശങ്കാകുലനായി. ആകാശം മുട്ടെയുളള തിരമാലകള്‍ ചുറ്റുപാടും കാണപ്പെട്ടു.
ജീവജാലങ്ങളെല്ലാം അപ്രത്യക്ഷമായി. അതീവകലുഷമായ സമുദ്രജലത്തില്‍ ജീവനുളളതായി
താന്‍ മാത്രമേയുളളൂ എന്ന് തിരിച്ചറിഞ്ഞു . സമ്പൂര്‍ണ്ണതമസ്സായതിനാല്‍ ഏതു
ദിശയിലേക്കാണു താന്‍ പോവുന്നതെന്നും അദ്ദേഹത്തിനു മനസ്സിലായില്ല. ഈ
ദുര്‍ഘടാവസ്ഥയില്‍ ദശലക്ഷം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കും എന്ന്
അദ്ദേഹത്തിനു തോന്നി. വിശ്വപ്രളയം തന്നെയിത് എന്ന് അദ്ദേഹം വിചാരിച്ചു.
അതും കഴിഞ്ഞ് വളരെ ഏറെക്കാലം കഴിഞ്ഞപോലെ അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു ദിനം ഒരു കഷണം ഭൂമി അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. അതിലൊരു ആല്‍മരം. അതിലെ ഇലകളിലൊന്നില്‍ ഒരു ശിശു നഗ്നനായി കിടക്കുന്നു. കാണാന്‍ അതീവരമണീയനും ഇരുണ്ട പച്ചനിറമാര്‍ന്നവനും ആയ ശിശു കാല്‍പ്പാദം കൈകൊണ്ടുയര്‍ത്തി അതിലെ പെരുവിരല്‍ വായിലിട്ടങ്ങനെ രസിച്ചുകിടക്കുന്നു . ഏറെക്കാലമായി പ്രളയ ദുരിതത്താല്‍ കഷ്ടപ്പെട്ട മാര്‍ക്കണ്ഡേയന് ശിശുവിന്റെ ദര്‍ശനം കൊണ്ടുതന്നെ ക്ഷീണം മാറി. അദ്ദേഹം അതിന്റെ സമീപം ചെന്നു. ശിശു അകത്തേക്ക് വലിച്ച ശ്വാസത്തിലൂടെ മുനി അതിന്റെ വയറ്റില്‍ ചെന്നു. അവിടെ വിശ്വം മുഴുവന്‍ ദൃശ്യമായി. ഹിമാലയവും തന്റെ ആശ്രമവും തന്നെപ്പോലും ശിശുവിന്റെ ഉദരത്തില്‍ കണ്ടു. ശിശുവിന്റെ ഉഛ്വാസവായുവിലൂടെ മഹര്‍ഷി പിന്നീടു പുറത്തുവന്നു. വിചിത്രമായ ഈ അനുഭവത്തില്‍ അത്ഭുതചകിതനായി അദ്ദേഹം ശിശുവിനെ വാരിപ്പുണരാന്‍ പുറപ്പെട്ടു. എന്നാല്‍ അദ്ദേഹം തൊടും മുന്‍പ് ശിശു അപ്രത്യക്ഷനായിരുന്നു. ജലവും അപ്രത്യക്ഷമായി. ഭൂമി പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. അദ്ദേഹം നദിക്കരയില്‍ തന്റെ ആശ്രമത്തിനു മുന്നില്‍ നില്‍ക്കുന്നു എന്നാ സത്യവും മുനി മനസ്സില്‍ ആക്കി ...മായ പരവേശ്തില്‍ ആയിരുന്നു ഞാന്‍ എന്ന് മുനിക്ക് മനസ്സിലായി ...മായ മനസ്സിന്റെ സൃഷ്ടി എന്നും അദേഹത്തിന് ബോധ്യവും ആയി ..ഹരി ഓം

No comments:
Post a Comment