23 November 2012

SANKARASRAMAM

 തിരുവില്വാമല വില്വദ്രിനാഥ ക്ഷേത്രം നിലകൊള്ളുന്ന വില്വമലയിലുള്ള പുനര്‍ജ്‌ജനി നൂഴല്‍

തിരുവില്വാമല ജന്മപാപം ഒടുക്കി പുനര്‍ജന്മസുഹൃദം തേടി പുനര്‍ജനി നൂഴാന്‍ വിശ്വാസികള്‍ ശനിയാഴ്ച വില്വാമലയിലെത്തുന്നു.


ഗുരുവായൂര്‍ ഏകാദശി നാളായ ശനിയാഴ്ച പുലര്‍ച്ചെ ശ്രീ വില്വാദ്രിനാഥക്ഷേത്രത്തില്‍ നിന്ന് ദേവസ്വം അധികൃതരും മേല്‍ശാന്തിയും വിശ്വാസികളും ഒരുമിച്ച് വില്വാമലയിലെ പുനര്‍ജനി ഗുഹാമുഖത്തേക്ക് നീങ്ങും.


രാവിലെ നാലര മുതല്‍ നൂഴല്‍ തുടങ്ങും ഏകാദശി വൃതം നോറ്റതിന്‌ ശേഷം പാപമോക്ഷത്തിന്‌ ശേഷമുള്ള ജ

ന്മപുണ്യം തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒട്ടേറെ ഭക്‌തരാണ്‌ പുനര്‍ജ്‌ജനി നൂഴാനായി എത്താറുള്ളത്‌.

ഗുഹാമുഖത്തെ പൂജയ്ക്കുശേഷം നൂഴല്‍ച്ചടങ്ങ് തുടങ്ങുന്നു.


പാപഭാരങ്ങള്‍ ഇറക്കി വെക്കാന്‍ യുഗങ്ങള്‍ക്കപ്പുറത്തു നിന്ന്‌ പരശുരാമന്‌ ദേവഗണങ്ങള്‍ ഉപദേശിച്ചു നല്‍കി എന്നത്‌ വിശ്വസിക്കുന്ന രക്ഷാമാര്‍ണ്മമാണ്‌ പുനര്‍ജ്‌ജനി ദേവേന്ദ്രനും ദേവഗണങ്ങളും ഒന്നിച്ച്‌ ദേവ ശില്‌പിയുടെ കരവിരുതില്‍ സൃഷ്‌ടിച്ചതാണ്‌ ഈ ഗുഹയെന്ന്‌ പറയപ്പെടുന്നു


ദേവസ്വം ബോര്‍ഡിനൊപ്പം, ആരോഗ്യ, ഗ്രാമപ്പഞ്ചായത്ത് പോലീസ് എന്നീ വകുപ്പുകളും സന്നദ്ധസംഘടനകളും വിശ്വാസികളെ സഹായിക്കാന്‍ വില്വാമലയില്‍ ഉണ്ടാകും.

No comments:

Post a Comment