3 September 2012

SANKARASRAMAM

 ശ്രീമദ് ഭഗവദ്‌ഗീത മലയാളപരിഭാഷ - ഒന്‍പത് രൂപയ്ക്ക്!

ശ്രീമദ് ഭഗവദ്‌ഗീത സംസ്കൃതശ്ലോകവും മലയാളപരിഭാഷയും അടങ്ങിയ 288 പേജുകളുള്ള ഒരു പോക്കറ്റ്‌ സൈസ് പുസ്തകം ഗീതാപ്രസ്‌ ഗോരഖ്പൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ വ്യക്തതയുള്ള അച്ചടി. ലാമിനേഷന്‍ ചെയ്ത മള്‍ട്ടികളര്‍ കവര്‍ പേജ്. ഭാരം വളരെ കുറവ്. കൊണ്ടുനടക്കാനും എളുപ്പം. വിലയോ? വെറും ഒന്‍പതു രൂപ! അറിവോ? അപരിമേയം!


ഒന്നിച്ച് കൂടുതല്‍ വാങ്ങിയാല്‍ ഇനിയും വില കുറയും. ഗീതാപ്രസ്സിന്റെ കോയമ്പത്തൂര്‍ ശാഖയില്‍ ലഭ്യമാണ്. പണം അയച്ചുകൊടുത്താല്‍ കൊറിയര്‍ ചെയ്തു തരും, അല്ലെങ്കില്‍ VPP ആയും അയച്ചുതരും.


സ്കൂള്‍ കുട്ടികള്‍ക്കും മറ്റു പഠിതാക്കള്‍ക്കും സൗജന്യമായി വിതരണം ചെയ്യാന്‍ പറ്റിയതാണ് ഈ ഗ്രന്ഥം. ആവശ്യമുള്ളവരുമായി ഈ വിവരം ഷെയര്‍ ചെയ്യുക.


താല്പര്യമുള്ളവര്‍ ഗീതാപ്രസ്‌ കോയമ്പത്തൂര്‍ ഓഫീസിലെ ശ്രീ മുരളീധരനെ വിളിക്കൂ. - 0422-3202521



No comments:

Post a Comment