20 September 2012

SANKARASRAMAM

 ഹിന്ദുമതം ഒരു മതമാണോ അതോ വേറെ വല്ലതുമാണോ എന്നതിന് ഹിന്ദുക്കളില്‍ തന്നെ പലരും ഇനിയും ഒരു തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍, ഒരു കൂട്ടം ആളുകള്‍ അവരുടേതായ വിശ്വാസപ്രമാണങ്ങളുണ്ടാക്കുകയും
, അതില്‍ വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിതചര്യകളനുഷ്ഠിക്കുകയും ചെയ്താല്‍ അതിനെ നമുക്ക് മതം എന്ന് വിളിക്കാം. അങ്ങനെ നോക്കുമ്പോള്‍ ഹിന്ദുമതം ഉള്ള മതമാണ്. ഇത് ഞാന്‍ പറയുന്നതല്ല. റിലീജിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ടുകള്‍ പറയുന്നതാണ്. അതുകൊണ്ട് ഹിന്ദുമതം, മതം തന്നെയാണ് എന്നതിന് ആര്‍ക്കും ഇനി ഒരു സംശയവും വേണ്ട.

ഈ ഹിന്ദു എന്ന വാക്ക് എവിടെ നിന്നുണ്ടായി? പ്രാചീനങ്ങളായ നമ്മുടെ വേദങ്ങളിലോ മറ്റ് ഗ്രന്ഥങ്ങളിലോ ഒന്നും ഹിന്ദു എന്ന വാക്ക് നിങ്ങള്‍ക്ക് കാണാനാകില്ല. 'ഹപ്തഹിന്ദു' എന്ന അവെസ്താഗ്രന്ഥത്തില്‍ കാണുന്ന ശബ്ദം വേദത്തില്‍ കാണുന്ന സപ്തസ്ന്ധു ശബ്ദത്തിന്‍റെ സ്ഥാനത്ത് യോജിച്ചതാണെങ്കില്‍ സിന്ധുദേശവാസം മൂലം വന്നതാണ് 'ഹിന്ദു' എന്ന ഊഹത്തിന് ബലമുണ്ട്. ഭാഷാശാസ്ത്രജ്ഞന്മാരും സപ്തസിന്ധു തന്നെയാണ് ഹപ്തഹിന്ദു എന്ന വാദം ശരിവെക്കുന്നു.

എന്താണ് 'അവെസ്താ' എന്ന് അറിയണോ? ഇത് ഒരുകൂട്ടം പുരാതനമായ ലിഖിതരേഖകളുടെ ശേഖരത്തിന്‍റെ പൊതുനാമമാണ്. അവെസ്ത സെറോസ്ട്രിയന്‍ മതവിശ്വാസികളുടെ പുണ്യഗ്രന്ഥവുമാണ്. അറുന്നൂറാമാണ്ടിന് മുമ്പ് ഇറാനിലെ സസാനിയന്‍ രാജാക്കന്മാരുടെ കാലത്താണ് ഈ പുരാതന ലിഖിതങ്ങളുടെ ശേഖരണം ആരംഭിച്ചത്. അവെസ്തയില്‍ അവതരിപ്പിച്ചിരിക്കുന്ന ഭാഷയ്ക്കും, ആചാരങ്ങള്‍ക്കും വേദങ്ങളുമായി വളരെയധികം സാമ്യമുണ്ട്. ഇറാനിയൻ പീഠഭൂമിയിലേക്കെത്തിച്ചേർന്ന ഇന്തോ ആര്യന്മാരുടേയും ഇറാനിയൻ വംശജരുടേയും വിവരങ്ങൾ നൽകുന്ന ഒരു പ്രധാന ഉറവിടം എന്ന നിലയിലും അവെസ്ത പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌.


അടുത്ത ചോദ്യം ആരാണ് ഹിന്ദു എന്നാണ്? സിന്ധൂനദീതടത്തില്‍ പാര്‍ത്തുവന്നിരുന്ന ആര്യന്മാരെയാണ് ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നതെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. ഉടനെ തന്നെ അടുത്ത ചോദ്യം. ആരാണ് ആര്യന്മാര്‍? ആര്യമാര്‍ വേറെയോതോ രാജ്യത്ത് നിന്ന് കുടിയേറിപ്പാര്‍ത്തവരാണെന്നും അവര്‍ ഭാരതീയരല്ലെന്നും പറഞ്ഞു പരത്തുന്നവരുണ്ട്. പുരാതനവും മൂല്യവത്തുമായ നമ്മുടെ വേദങ്ങളുടെ ക്രഡിറ്റ് മുഴുവനും ആര്യന്മാര്‍ക്കുള്ളതാണത്രേ. അതുകൊണ്ട് ആര്യന്മാര്‍ ഇന്ത്യക്കാരല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ഇന്ന് പലമതവാദികളും അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ആര്യന്മാര്‍ അഫ്ഗാന്സ്ഥാനില്‍ നിന്ന് വന്നവരാണെന്ന് ഒരു കൂട്ടര്‍. അല്ല, ആര്യന്മാര്‍ പൊതുവേ വെളുത്തവരും , സുന്ദരന്മാരുമായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവര്‍ യൂറിപ്പില്‍ നിന്നും വന്നവരാണെന്നും മറ്റൊരു കൂട്ടര്‍. ഇക്കൂട്ടരുടെ പേരൊന്നും ഞാന്‍ പറയുന്നില്ലെങ്കിലും നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.


എന്നാല്‍ അണ്ടനും അടകോടന്മാരും പറയുന്നതൊന്നുമല്ല നാം കേള്‍ക്കേണ്ടത്. വേദങ്ങള്‍ ആര്യന്മാരെക്കുറിച്ച് എന്തു പറയുന്നു എന്നുള്ളതാണ്.

(സത്യാന്വേഷണം തുടരും)

കൂടുതലറിയാന്‍ Join http://www.facebook.com/groups/sreenarayanaguru2/

No comments:

Post a Comment