14 September 2012

SANKARASRAMAM


മമ്മിയൂരില്‍ നവരാത്രി നൃത്ത-സംഗീതോത്സവം 

 ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ  നവരാത്രി നൃത്ത-സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 10 മുതല്‍ 30 വരെ മമ്മിയൂര്‍ ദേവസ്വം ഓഫീസില്‍നിന്ന് അപേക്ഷകള്‍ ലഭിക്കും. www.mammiyurdevaswom.comഎന്ന വെബ്‌സൈറ്റില്‍നിന്നും  അപേക്ഷകള്‍ ലഭിക്കും. ഒക്ടോബര്‍ 16 മുതലാണ് നവരാത്രി സംഗീതോത്സവം.

ഭാഗവത സപ്താഹ യജ്ഞം 17 മുതല്‍ 

 ചെന്നീര്‍ക്കര: കുന്നേല്‍ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 17 മുതല്‍ 23 വരെ നടക്കും. എല്ലാ ദിവസവും ഗണപതിഹോമം, ഭാഗവതപാരായണം. ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവ നടക്കും.  ഹരിപ്പാട് വേണുജി യജ്ഞാചാര്യനായിരിക്കും. അലപ്പി സോമനാഥ്, അതിരുങ്കല്‍ വാസുദേവന്‍, കരുവാറ്റ സജീവ് എന്നിവരാണ് യജ്ഞപൌരാണികര്‍.

No comments:

Post a Comment