14 September 2012

SANKARASRAMAM

ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ധനസഹായം

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 മുതല്‍ ഒക്ടോബര്‍ 15 വരെ ദേവസ്വം ഓഫീസില്‍നിന്ന് 50 രൂപയ്ക്ക് അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ചു നല്‍കേണ്ട അവസാനതിയതി ഒക്ടോബര്‍ 30.
പൊതു ആരാധന അനുവദിക്കാത്ത ക്ഷേത്രങ്ങള്‍, നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങള്‍,  കുടുംബക്ഷേത്രങ്ങള്‍, മറ്റു ദേവസ്വം ബോര്‍ഡുകളുടെയും എച്ച്.ആര്‍.ആന്‍ഡ് സി.ഇ. യുടെയും കീഴിലുള്ള ക്ഷേത്രങ്ങള്‍ തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കില്ല.

No comments:

Post a Comment