14 September 2012

SANKARASRAMAM

 ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം - സന്ത് ജ്ഞാനേശ്വര്‍

മഹാരാഷ്ട്രയില്‍ ഏറ്റവും പ്രചാരമുള്ള ആദ്ധ്യാത്മികഗ്രന്ഥമാണ് ജ്ഞാനേശ്വരി എന്ന ഭഗവദ്ഗീത വ്യാഖ്യാനം. പതിമൂന്ന‍ാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന ജ്ഞാനേശ്വരന്‍ എന്ന യോഗി കേവലം പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് പ്രാചീനമായ മറാത്തി ഭാഷയില്‍ ഓവി വൃത്തത്തിലുള്ള ശ്ലോകങ്ങളായിട്ട് ജ്ഞാനേശ്വരി രചിച്ചത് എന്ന് കരുതപ്പെടുന്നു.

സംസ്കൃത ശ്ലോകത്തിന്റെ പദാനുപദ വ്യാഖ്യാനത്തിനു പ്രാധാന്യം കൊടുക്കാതെ, ഒരു സാധാരണക്കാരനു ഗീതയുടെ തത്ത്വാര്‍ത്ഥം പകര്‍ന്നുകൊടുക്കാന്‍ ജ്ഞാനേശ്വരന്‍ ഈ ഗ്രന്ഥത്തില്‍കൂടി ശ്രമിക്കുന്നു.

വളരെ ലളിതവും സുഗ്രാഹ്യവുമാണ് ഈ ഭാഷ്യം. അക്ഷരജ്ഞാനമുള്ള എല്ലാവര്‍ക്കും വായിച്ചു മനസ്സിലാക്കത്തക്കവിധത്തിലാണ് അദ്ദേഹം വേദാന്തവിഷയങ്ങള്‍ അനാവരണം ചെയ്തിരിക്കുന്നത്. സാധാരണക്കാരന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഉപമകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

ശ്രീ എം. പി. ചന്ദ്രശേഖരന്‍ പിള്ള തര്‍ജ്ജമ ചെയ്തു കാഞ്ഞങ്ങാട്‌ ആനന്ദാശ്രമം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ തീര്‍ച്ചയായും വാങ്ങേണ്ടതും വായിക്കേണ്ടതും ആണ്.

Anandashram, Anandashram P.O., Kanhangad - 671531, Kasaragod Dist, Kerala, Tel: (0467) 2203036/2209477, email: anandashram@gmail.com

No comments:

Post a Comment