4 October 2012


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിലെ സാമ്പത്തികമായി ഉന്നതിയെ പ്രാപിച്ചിരുന്ന രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാവുകയും കോളനി ഭരണം തുടര്‍ന്നുകൊണ്ടുപോകുവാന്‍ വയ്യാത്ത സ്ഥിതി (ബ്രിട്ടന് ) സംഭവിക്കുകയും ചെയ്തു .തലവേദന  ഉണ്ടാക്കുന്ന കോളനികളെ ആദ്യം ഒഴിവാക്കുക എന്ന നയം രൂപീകരിക്കപ്പെട്ടു .അതില്‍ എന്തുകൊണ്ടും ആദ്യം ഒഴിവാക്കാന്‍ പറ്റിയത് ഈ കോളനി ആയിരുന്നു .എന്നിട്ട് എന്നും അവര്‍ക്കു തലവേദന ഉണ്ടാവണം എന്ന ഉദ്ദേശ്യ ത്തോടുകൂടി independence act രൂപപ്പെടുത്തി .ഇന്ത്യ യില്‍ നിന്നല്ല രൂപപ്പെടുത്തിയത് .ബ്രിട്ടനില്‍ നിന്നാണ്. എന്നും തലവേദന ഉണ്ടാവുന്ന  രൂപത്തില്‍ വിഭജിച്ചു .ഇന്നും തലവേദന തുടരുന്നു . ഇത്രയൊക്കെ പോരെ ഈ അഹിംസയുടെ ഫലം ?ഈ അഹിംസാ സിദ്ധാന്തം പൂര്‍ണ വിജയം ആയിരുന്നു എങ്കില്‍ ഭാരതം വിഭജിക്കപ്പെടില്ലയിരുന്നുവല്ലോ ?
                                                                         സ്വാമി  ചിദാനന്ദപുരി 

No comments:

Post a Comment