SANKARASRAMAM
ആരാണ് ധൃതരാഷ്ട്രന്‍ "ധൃതം രാഷ്ട്രം യേന സ: ധൃതരാഷ്ട്ര:" രാഷ്ട്രത്തെ ധരിച്ചിരിക്കുന്നവനാണ് ഈ ധൃത രാഷ്ട്രന്‍ .അയാള്‍ ജന്മാന്ധനും ആണ് . സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഇന്നത്തെ മനുഷ്യസമൂഹത്തില്‍ ബഹുഭൂരിപക്ഷവും ധൃതരാഷ്ട്രനെപ്പോലെ ജന്മാന്ധന്‍ തന്നെയല്ലേ? ഞാന്‍ വിശ്വസിക്കുന്ന ഈശ്വരസങ്കലപ്പതിനു അപ്പുറം ഈശ്വര സങ്കല്‍പ്പം ഇല്ല എന്ന് വിശ്വസിക്കുന്ന ഭക്തന്‍ ,എന്‍റെ മതമോഴികെയുള്ള മതങ്ങളില്‍ അര്‍ത്ഥമില്ലെന്നു വിശ്വസിക്കുന്ന മതാനുയായി, എന്‍റെ രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വരുന്ന നാളെകളില്‍ മാത്രമേ ഈ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂ എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരന്‍ ,എന്‍റെ വിശ്വാസധാരയില്‍ ഉരുത്തിരിഞ്ഞ ശാസ്ത്രത്തിന് മാത്രമേ നാളെ യുഗങ്ങളെ സൃഷ്ട്ടിക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന ശാസ്ത്രകാരന്‍, എന്‍റെ സങ്കല്‍പ്പത്തിലെ കുടുംബം മാത്രമേ യദാര്‍ത്ഥ കുടുംബം എന്ന് വിശ്വസിക്കുന്ന ഗൃഹനാഥന്‍ ,ഞാന്‍ വരച്ചുവെച്ചത് മാത്രമാണ് സന്യാസതിന്റെത് മറ്റുള്ളതെല്ലാം മറ്റെന്തിന്റെയോ ആണ് എന്ന് വിശ്വസിക്കുന്ന സന്യാസി ,ഇതിലെതിലെങ്കിലും പെടും എങ്കില്‍ അത്തരക്കാരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ .സ്വന്തം സ്വപ്നങ്ങളില്‍ ആയിരമായിരം സങ്കല്പ്പ സാമ്രാജ്യങ്ങള്‍ സൃഷ്ട്ടിക്കുന്ന ,അപരന്റെ സങ്കല്‍പ്പങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ,തന്റെ സങ്കല്‍പ്പങ്ങളെ സാധിതപ്രായമാക്കുന്ന്തിനു വേണ്ടി ഈ വിശ്വാല വിശ്വത്തെ മുഴുവന്‍ തന്നിലേക്ക് വലിച്ചോതുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാനസിക ഭാവം ഉള്ള വ്യക്തികളെല്ലാം ധൃതരാഷ്ട്രര്‍ തന്നെയാണ് . അത്തരം സങ്കല്‍പ്പങ്ങളെ ശ്വാശ്വതമാക്കാന്‍ വേണ്ടി മനക്കോട്ടതീര്‍ക്കുന്ന മനുഷ്യരുടെ കഥയാണ് ധൃതരാഷ്ട്രന്റെ കഥ. തന്‍റെയും തന്റെ മകന്റെയും ,അങ്ങിനെ നീണ്ടു പോകുന്ന പാരമ്പര്യത്തിന്റെ കണ്ണികളിലൂടെ രാജ്യഭരണത്തെ അണിയിച്ചൊരുക്കിനിര്‍ത്തി ആ നീണ്ട പാരമ്പര്യത്തിന്റെ ഉദാത്ത ഭാവനകളെ ചുമന്നു നടക്കുന്ന ആ "ധൃതരാഷ്ട്രന്‍" ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ പോലും ഇന്നും സജീവമായി നിലകൊള്ളുന്നത് കാണുമ്പോള്‍ വ്യാസതൂലികയുടെ ശക്തി നമുക്ക് ബോദ്ധ്യമാകും . ജന്മനാ അന്ധനായ ധൃതരാഷ്ട്രനെ അവതരിപ്പിക്കുന്ന വ്യാസന്‍ ഗാന്ധാരിയെ അവതരിപ്പിക്കുനത് ശ്രദ്ധേയമാണ് .സ്വയം അന്ധത സ്വീകരിച്ച് തന്‍റെയും സന്തതിപരംബരകളുടെയും ജീവിതം ദുഃഖപൂര്‍ണ്ണമാക്കുന്ന ഗാന്ധാരിയെ ആണ് അവതരിപ്പിക്കുനത്.അന്ധനായ ഭര്‍ത്താവിനു താങ്ങും തണലും ആയിരിക്കേണ്ട സഹധര്‍മ്മിണി അതിനുപകരം സ്വയം ബാഹ്യനേത്രങ്ങള്‍ മൂടിക്കെട്ടി അകത്ത് ബാഹ്യലോകങ്ങളെ സൃഷ്ടിക്കുകയാണ് ചെയതത്.ഒടുവില്‍ താന്‍ നേടിയ തപസ്സുമുഴുവന്‍ ഈശ്വരനെ ശപിക്കാനായിട്ടാണ് ഉപയോഗിച്ചത്. ഈ ലോകത്ത് കണ്ണ് തുറന്നു ജീവിക്കുകയും തന്റെ ദുഖങ്ങളുടെ കാരണം താന്‍തന്നെയാണ് എന്ന് മനസ്സിലാക്കുകയും ചെയ്‌തില്ലെങ്കില്‍ ഗാന്ധാരിയെപ്പോലെ തന്റെ ചെയ്തികളുടെ മുഴുവന്‍ ഉത്തരവാദിത്വം ഏതോ അജ്ഞ്ജ്യാനതനായ ഈശ്വരനില്‍ ആരോപിച്ച് നനമയുടെ പ്രതീകമായ ഈശ്വരനെ തന്നെ നാളെ ശപിക്കാന്‍ ഇടയാകുമെന്നും വ്യാസന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു .. സ്വാമി ശ്രീ നിര്‍മ്മലാനന്ദ ഗിരി മഹരാജിന്റെ പ്രഭാഷണങ്ങളില്‍ നിന്നും .. .

No comments:
Post a Comment