14 February 2012

SANKARASRAMAM

മഹാശിവരാത്രി മണപ്പുറത്ത്‌ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള പൂര്‍ണസംഗമത്തിന്‌ തുടക്കം. 18 മുതല്‍ 20 വരെയാണ്‌ പ്രധാന ആഘോഷം. 25 വരെ ആഘോഷങ്ങളുണ്ടാകും. മണപ്പുറത്ത്‌ ദിവസവും രാവിലെ ഗണപതിഹോമം, ഏഴിനു വിശേഷാല്‍ പൂജകള്‍, വൈകിട്ട്‌ ആറിനു നദീപൂജ, 6.15ന്‌ ദീപാരാധന, 6.30ന്‌ പൂര്‍ണാ സംഗമം-ജ്ഞാനവിജ്ഞാനമേള എന്നിവ നടന്നുവരുന്നു. വൈകിട്ട്‌ ഏഴിന്‌ 16 വരെ പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്തും 17ന്‌ വൈകിട്ടു 7.30ന്‌ എളവൂര്‍ വാസുദേവ ചാക്യാരുടെ ചാക്യാര്‍കൂത്തും ഉണ്ടാകും.
18ന്‌ വൈകിട്ട്‌ ഏഴിന്‌ ഭക്തിഗാനാരാധനയും ഒന്‍പതിന്‌ ഗാനമേളയും നടക്കും. 19ന്‌ വൈകിട്ട്‌ ഏഴിന്‌ നടക്കുന്ന പൂര്‍ണാ സംഗമം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ്‌ ദിനേശന്‍ നമ്പൂതിരിപ്പാട്‌ ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ സി.ടി.രവികുമാര്‍, കളക്ടര്‍ പി.ഐ ഷെയ്ക്‌ പരീത്‌, കേരള ക്ഷേത്ര സംരക്ഷണ സമിതി വൈസ്‌ പ്രസിഡന്റ്‌ ഡോ.അരവിന്ദാക്ഷ മേനോന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ശിവരാത്രി ആഘോഷ സമിതി പ്രസിഡന്റ്‌ കെ.എ.മോഹനന്‍ അദ്ധ്യക്ഷത വഹിക്കും. ഒമ്പതിന്‌ ബാലെ- കാളികാവിലെ യക്ഷിയമ്മ അരങ്ങേറും. രാത്രി 12ന്‌ മഹാശിവരാത്രി പൂജയോടെ ബലി തര്‍പ്പണാദികള്‍ ആരംഭിക്കും.
12.30ന്‌ നൃത്തനൃത്യങ്ങളും മൂന്നിനു ഭക്തിഗാനമേളയും ഉണ്ടാകും. 21 മുതല്‍ 25 വരെ ദിവസവും രാവിലെ 6.15നു ഗണപതിഹോമം, ഏഴിനു വിശേഷാല്‍ പൂജകള്‍, വൈകിട്ട്‌ ആറിനു നദീപൂജ, 6.15നു ദീപാരാധന എന്നിവയുണ്ടാകും. ശിവരാത്രി മണപ്പുറത്തേക്കു കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം കടവില്‍ നിന്നു താല്‍ക്കാലിക പാലവും താന്നിപ്പുഴ ചേരാനല്ലൂര്‍ റോഡിലെ മണേലിക്കടവില്‍ നിന്നു ജങ്കാര്‍ സര്‍വീസും ഉണ്ടാകും. ആഘോഷങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ കെ.എ.മോഹനന്‍, സെക്രട്ടറി ശംഭുദേവന്‍ പണ്ടാല, വൈസ്‌ പ്രസിഡന്റ്‌ കെ.ആര്‍.സന്തോഷ്കുമാര്‍, ശശിതറനിലം എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment