SANKARASRAMAM
ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ മഹാസമാധിക്കുശേഷം വിവേകാനന്ദസ്വാമികള്‍ 1890-ാമാണ്ടിന്റെ മദ്ധ്യത്തില്‍ ബംഗാളില്‍നിന്നും ആരംഭിച്ച പരിവ്രാജകവൃത്തിക്കിടയില്‍ കേരളം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ചതുര്‍ധാമങ്ങളില്‍പ്പെട്ട രാമേശ്വരം സന്ദര്‍ശിച്ച് തന്റെ പരിവ്രജനം പൂര്‍ണ്ണമാക്കണമെന്നായിരുന്നു സ്വാമിജിയുടെ ഉദ്ദേശ്യം. ബാംഗ്ലൂരില്‍ വച്ച് ഡോ. പല്പുവുമായുണ്ടായ സമാഗമമാണ് സ്വാമികളെ കേരളം സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്.
ബാംഗ്ലൂരില്‍ നിന്ന് തീവണ്ടിയില്‍ യാത്രചെയ്ത് 1892 നവംബര്‍ 27-ന് പാലക്കാട് വഴി ഷൊര്‍ണ്ണൂര്‍ എത്തി. തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം വഴി കേരളത്തിലൂടെ യാത്ര ചെയ്ത് പലമഹാന്മാരെയും കണ്ടും ആശയവിനിമയം ചെയ്തും സ്വാമിജി 1892 ഡിസംബര്‍ 24നു ഭാരതത്തിന്റെ തെക്കെയറ്റമായ, ത്രിവേണിസംഗമസ്ഥാനമായ കന്യാകുമാരിയിലെത്തി ദേവിയെ സാഷ്ടാംഗം നമസ്‌ക്കരിച്ച് കരയില്‍ നിന്നും രണ്ടര ഫര്‍ലോങ്ങ് അകലെയുള്ള ശ്രീപാദശിലയിലേക്ക് നീന്തിക്കയറി ധ്യാനനിരതനായി. തുടര്‍ന്നുള്ള മൂന്ന് ദിനരാത്രങ്ങള്‍ (1892 ഡിസംബര്‍ 24, 25, 26) ദേവിയെ ധ്യാനിച്ചു – ഭാരതത്തെ വീണ്ടുമൊരിക്കല്‍ക്കൂടി ആത്മീയതയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ അവരോധിക്കാനുള്ള ധ്യാനം.

No comments:
Post a Comment