3 March 2012

SANKARASRAMAM

ജ്ഞാനം പുതിയതായി നേടേണ്ടാവശ്യമില്ല...അവിദ്യയുടെ മറ നീക്കിയാല്‍ മതി..
അവിദ്യയ്ക്കും വിദ്യയ്ക്കും ഹേതു മനസ്സാണ്...
വായു മേഘത്തിനെ കൊണ്ടുവന്ന് സൂര്യന്‍റെ മുന്‍പില്‍ നിര്‍ത്തുന്നു.
അതെ വായുതന്നെ മേഘത്തിനെ നീക്കി കൊണ്ടുപോവുകയും ചെയ്യുന്നു.
അതേപോലെ മനസ്സ്, തന്നെ, ബദ്ധന്‍ എന്ന് കല്‍പ്പിയ്ക്കുന്നു.
അതെ മനസ്സ് ഗുരൂപദേശംകൊണ്ട് ശുദ്ധമാവുമ്പോള്‍ മുക്തന്‍ എന്നറിയപ്പെടുന്നു.
സൂര്യന്‍ ഒരിയ്ക്കലും മേഘത്തിന്‍റെ ചലന-അചലനങ്ങള്‍കൊണ്ട് ബാധിയ്ക്കപ്പെടുന്നില്ല.
ഒരിടത്ത് സൂര്യനെ മേഘപിഹിതദൃഷ്ടികള്‍ കാണുന്നില്ലെങ്കിലും അതേസമയത്ത്
മറ്റൊരിടത്ത് തെളിഞ്ഞ ആകാശത്തില്‍ യാതൊരു മറവുമില്ലാതെ മറ്റു പലരും
സൂര്യനെ കാണുന്നുണ്ട്..അതേപോലെ ആരുടെ ദൃഷ്ടി മറയ്ക്കപ്പെടുന്നുവോ
അവര്‍ക്ക് ആത്മാ ബദ്ധനായും ആര്‍ക്ക് ബോധചക്ഷുസ്സു തുറന്നിരിയ്ക്കുന്നുവോ
അവര്‍ക്ക് ആത്മാ നിത്യമുക്തനായും ഭാസിയ്ക്കുന്നു..സൂര്യന് ഇരുട്ട് എന്നത്
ഒരു കാലത്തിലും സത്യമല്ല. കാരണം സൂര്യന്‍റെ സാന്നിധ്യത്തില്‍ അതിനു നില്‍ക്കാനേ
കഴിയില്ല. സൂര്യന് എത്രകാലം ശ്രമിച്ചാലും ഇരുട്ടിനെ ദര്‍ശിയ്ക്കാന്‍ സാധ്യമല്ല.
അതുപോലെ ആത്മാവിന്‌ അവിദ്യ ഒരിയ്ക്കലും വാസ്തവമല്ല..

മനസ്സ് തന്നെയാണ് അവിദ്യ. അത് ഉള്ളതോ ഇല്ലാത്തതോ അല്ല. അത് സത്തയുടെ നിഴല്‍

മാത്രമാണ്. ബദ്ധന്‍, മുക്തന്‍ എന്നീ കല്‍പ്പനകളൊക്കെ മനസ്സിന്‍റെയാണ്. യഥാര്‍ത്ഥമായ
എനിയ്ക്ക് ബന്ധമോ മോക്ഷമോ ഇല്ല എന്ന് ഭഗവാന്‍ ശ്രീമദ്‌ ഭാഗവതത്തില്‍
ഏകാദശസ്കന്ധത്തില്‍ ഉദ്ധവരോട്പറയുന്നു...

-- ബ്രഹ്മശ്രീ നൊച്ചൂര്‍ജി.

No comments:

Post a Comment