25 March 2012

SANKARASRAMAM

ശ്രീനാരായണഗുരു വിനോട് ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. “ബിംബാരാധനയെയാണ്‌ ജനങ്ങള്‍ ആക്ഷേപിക്കുന്നത്‌. അത്‌ അന്ധവിശ്വാസത്തെ വളര്‍ത്തുന്നു.”ഗുരുദേവന്‍ ഇങ്ങനെ വിശദീകരിച്ചു. ‘ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ബിംബത്തെപ്പറ്റി സ്മരണയില്ല. ഈശ്വരനെപ്പറ്റിയാണ്‌ അവര്‍വിചാരിക്കുന്നത്‌” ഇടയ്ക്ക്‌ സൗമ്യമായി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.“നിങ്ങളെപ്പോലുള്ളവര്‍ പറഞ്ഞുകൊടുത്താലെ അവര്‍ ബിംബത്തെ ഓര്‍ക്കുകയുള്ളൂ, പറഞ്ഞു തെറ്റിദ്ധരിപ്പിക്കുമ്പോള്‍ മാത്രം. എല്ലാവരും ഈശ്വരനെയാണ്‌ ആരാധിക്കുന്നത്‌, ബിംബത്തെയല്ല.കണ്ണാടി പ്രതിഷ്ഠയുടെ പ്രസക്തിയും അതുതന്നെ യാണ്
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനും വലിയപണ്ഡിതനും അദ്വൈതവാദിയുമായ വാഗ്ഭടാനന്ദ ഗുരുക്കള്‍ ക്ഷേത്രാരാധന ആവശ്യമില്ലെന്ന പക്ഷക്കാരനായിരുന്നു. അദ്വൈതാശ്രമം സന്ദര്‍ശിച്ചപ്പോള്‍ ഗുരുദേവനോട്‌ ഇങ്ങനെ ചോദിക്കുകയുണ്ടായി.”അങ്ങ്‌ അദ്വൈതിയാണല്ലോ” ഗുരു: “അതെ” വാഗ്ഭടാനന്ദന്‍:”അദ്വൈതികള്‍ക്
ക്‌ വിഗ്രഹാരാധന ആവശ്യമുണ്ടോ……” ഗുരു: “ഇല്ല” വാഗ്ഭടാനന്ദന്‍:”പിന്നെ അങ്ങ്‌ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്‌ എന്തുകൊണ്ടാണ്‌” ഗുരു: “അത്‌ നമുക്ക്‌ വേണ്ടിയല്ലല്ലോ.” സാധാരണ മനുഷ്യരെ അവരുടെ ബോധനിലവാരത്തിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ കൈപിടിച്ച്‌ ഉയര്‍ത്തിക്കൊണ്ട്‌ വരാനായിരുന്നു ഗുരുദേവന്റെ ശ്രമം. ആലുവയില്‍ 16 വര്‍ഷം ജീവിച്ചിരുന്നിട്ടും കേരളത്തിലും പുറത്തുമായി പത്തുനാല്‍പതോളം ക്ഷേത്രങ്ങളില്‍ സ്വന്തംകൈകൊണ്ട്‌ പ്രതിഷ്ഠ നടത്തിയ ഗുരുദേവന്‍ സ്വന്തം ആശ്രമത്തില്‍ ഒരു പ്രതിഷ്ഠയുംനടത്തിയില്ല എന്നത്‌ ചിന്തിക്കേണ്ടതാണ്‌.ഹരി ഓം

No comments:

Post a Comment