22 April 2012

SANKARASRAMAM


ആത്മോപദേശശതകം - ഏഴാം  ശ്ലോകം
 
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
 
ലൗകികസുഖം  മനുഷ്യനെ  വളരെ  പ്രീണിപ്പിക്കുന്നതാണു്.  അവ  ആനന്ദദായകങ്ങളെന്നു  കരുതി  നാം  ഇന്ദ്രീയങ്ങളെ  ബഹിർമുഖമാക്കി  ആനന്ദം  തേടുന്നു. അതു  മോക്ഷത്തിലേക്കുള്ള  വഴിയിലെ  പ്രതിബന്ധവും  ആകുന്നു.  അതിനാൽ  ഇനി  ഇന്ദ്രീയങ്ങൾ    സ്ഥൂലപ്രപഞ്ചത്തിലേക്കു്  ഉണർന്നു് ബഹുമുഖമായിത്തീരരുതേ.  അതുപോലെതന്നെ,  നിർവ്വികാരമായ  ആത്മസ്വരൂപം  വെളിവായിക്കിട്ടിയാൽ  വീണ്ടും  ലൗകിക  സുഖമോഹിയായി, അവിദ്യാരൂപിയായി,  തമോനിദ്രയെ  പ്രാപിക്കാനും  ഇടവരരുതെ.  എന്നാൽ  ഇതിനു അയോഗ്യനാണെന്നാൽ  സംസാരദുഃഖ  വിമുക്തനായ  ഒരു  ഗുരുവിനെ സേവിച്ചു  ജീവിക്കാനുള്ള  അവസരം  ഉണ്ടാകണമേ.
 

No comments:

Post a Comment