SANKARASRAMAM
ഭാഗവതിലൂടെ ...
പരിക്ഷിതിന്റെ ജിജ്ഞാസ യാണ് ഭാഗവതത്തെ മനുഷ്യന്റെ മുന്നില്‍ എത്തിച്ചത് .പാണ്ഡവകുലത്തിന്റെ അവകാശി ആയി ഉത്തരയുടെ ഗര്‍ഭത്തില്‍ ജനിച്ചു .
നക്ഷത്രനിലകള്‍ നോക്കിയ ജ്യോത്സ്യന്മാര്‍ കുട്ടി ഭാവിയില്‍ ധര്‍മ്മിഷ്ഠനും മഹാനുമായ രാജാവായിത്തീരുമെന്ന് പ്രവചിച്ചു. ഇഷ്വാകുവിനെപ്പോലെ നീതിമാനായ ഭരണകര്‍ത്താവും രാമനെപ്പോലെ സത്യപരിരക്ഷകനും ശിബിയെപ്പോലെ ദാനശീലനും ഭരതനെപ്പോലെ പ്രശസ്തനും അര്‍ജ്ജുനനെപ്പോലെ വില്ലാളിയും സിംഹത്തെപ്പോലെ വീരനും ഭൂമിയെപ്പോലെ ക്ഷമാശീലനും ബ്രഹ്മാവിനെപ്പോലെ സമബുദ്ധിയും ശിവനെപ്പോലെ ഉന്നതനും വിഷ്ണുവിനെപ്പോലെ സംരക്ഷകനും ശ്രീകൃഷ്ണന്റെ ഗുണഗണങ്ങളുളളവനും രന്തിദേവനെപ്പോലെ ദയാവായ്പ്പുളളവനും യയാതിയെപ്പോലെ പാവനചരിതനും ബാലിയെപ്പോലെ ഉരച്ചവനും പ്രഹ്‌ളാദനെപ്പോലെ കൃഷ്ണഭക്തനുമായി പരീക്ഷിത്തു രാജ്യം ഭരിച്ചു. ദുഷ്ടശക്തികളെ മുഴുവന്‍ കീഴ്പ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ജനനസമയത്ത് വിഷ്ണു രൂപം കണ്ടവനും വിഷ്ണുവിനാല്‍ പരിരക്ഷിക്കപ്പെട്ടവനായതുകൊണ്ട്
അദ്ദേഹം വിഷ്ണുരാതനെന്ന പേരിലും അറിയപ്പെടുന്നു. അമ്മയുടെ
ഗര്‍ഭപാത്രത്തില്‍ വെച്ചുകണ്ട ആ തോജോരൂപത്തെ തുടര്‍ന്നും ജീവിതകാലം
മുഴുവന്‍ അന്വേഷിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ പരീക്ഷിത്ത് എന്നും
വിളിക്കുന്നതും എന്നും പറയുന്നു .
ധര്‍മ്മിഷ്ഠനും ഭക്തനുമായ പരീക്ഷിത്തുരാജാവ് വിവാഹം ചെയ്തു നാലുപുത്രന്മാരുമുണ്ടായി. പരീക്ഷിത്തു നടത്തിയ മൂന്ന് അശ്വമേധയാഗങ്ങളില്‍ തൃപ്തരായ ദേവകള്‍ നേരിട്ടുവന്നാണ് അര്‍ഘ്യം സ്വീകരിച്ചതത്രെ . രാജാവ് കുരുജംഗാളപ്രദേശത്ത് താമസിക്കുന്ന സമയത്താണ് കലികാലത്തിന്റെ തുടക്കമായെന്നും അധാര്‍മ്മികരായ ആള്‍ക്കാര്‍ രാജ്യത്തു പ്രവേശിക്കുന്നുണ്ടെന്നും മറ്റും അറിയാനിടയായത്. ഇതുകേട്ടു് ദുഃഖിതനായ രാജാവ് കാര്യങ്ങള്‍ നേരിട്ടുകണ്ടുമനസിലാക്കാന്‍ രാജ്യംമുഴുവന്‍ വേഷ പ്രേശ്ചാനായി സഞ്ചരിച്ചു. ഇപ്പോഴും ജനങ്ങള്‍ ശ്രീകൃഷ്ണമഹിമകളും പാണ്ഡവകഥകളും പാടി അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നുവെന്ന് മനസിലാക്കിയ രാജാവ് ഏരെ സന്തോഷിച്ചു. താന്‍ മാതൃഗര്‍ഭത്തിലിരിക്കുമ്പോള്‍ ശ്രീകൃഷ്ണഭഗവാനാല്‍ എങ്ങിനെയാണ് രക്ഷിക്കപ്പെട്ടതെന്നു വരെ അവര്‍ രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചുവത്രെ .ഒരു ദിവസം അദേഹം ഒരു സ്വപ്ന ത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നുൊരു കാള, കരയുന്നൊരു പശുവിനെ സമാധാനിപ്പിക്കുകയാണ് എന്നാ ദൃശ്യം കണ്ടു വത്രെ .
ധര്‍മ്മത്തിന്റെ അവതാരമാണ് കാള. പശുവാകട്ടെ ഭൂമിയും. അവരുടെ സംഭാഷണത്തില്‍ കാള പശുവിനോടു ചോദിച്ചു. ” നീ കരയുന്നത് എന്റെ മൂന്നുകാലുകളും നഷ്ടപ്പെട്ടതു കണ്ടിട്ടാണോ? അതോ ഭൂമി താമസിയാതെ അധാര്‍മ്മികരും ദുഷ്ടരുമായ സംസ്കാരഹീനരാല്‍ ഭരിക്കപ്പെടും എന്നറിഞ്ഞിട്ടോ? അതോ ആത്മീയവിജ്ഞാനം കറപുരണ്ടകൈകളില്‍ വീണതറിഞ്ഞിട്ടോ? ബ്രാഹ്മണര്‍ വിജ്ഞാനത്തെ ധനത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി വില്‍ക്കുന്നുതുകണ്ടിട്ടോ?... വരും കാലത്തെ
വിപതുക്കളെ നമുടെ മുന്‍പില്‍ അവതരിച്ചു കാട്ടുകയാണെന്ന് ഈ ഭാഷണത്തില്‍ .. ഈ
കാലത്തിന്റെ പ്രയാണത്തില്‍ നമുക്കും സ്വയം തിരിച്ചറിയാന്‍ പറ്റുന്നില്ലേ
അപ്പോഇല്‍ പശു പറഞ്ഞു : ” ധര്‍മ്മാത്മന്‍, അങ്ങേയ്ക്ക് ഉത്തരമറിയാം. കൃഷ്ണ സാമിപ്യം ഉള്ള സമയത്ത് അങ്ങേയ്ക്കു നാലുകാലുകളും ഉണ്ടായിരുന്നുല്ലോ?. ആ കരുണകൊണ്ട് എന്റെ ഭാരവും കുറഞ്ഞിരുന്നു. സത്യം, ശുചി, ദയ, ക്ഷാന്തി, ത്യാഗം, തൃപ്തി, ആര്‍ജവം, സമ, ദമ, തപസ്സുകള്‍, ക്ഷമ, സഹിക്കാനുളള കഴിവ്, ശാന്തി, സമാധാനം, വിജ്ഞാനം, സാക്ഷാത്ക്കാരം, ഇന്ദ്രിയനിയന്ത്രണം, നേതൃത്വം, നിഷ്പ്പക്ഷത, ദൈവീകത്വം, പ്രേമം, സ്ഥെര്യം, മാന്യത, ശരിയായ നീതി, സ്വാതന്ത്ര്യം, മനസുറപ്പ്, തയ്യാറെടുപ്പ്, ബഹുമാന്യത, സല്‍പ്പേര്‍, ഭക്തി, അഹംഭാവമില്ലായ്മ, എന്നുവേണ്ട എല്ലാ മൂല്യങ്ങളും ആ ഭഗവാനുണ്ടല്ലോ. അതാണ് ഉന്നതവ്യക്തികള്‍ തേടുന്നതും. ഭഗവാന്‍ പോയ ശേഷം അങ്ങയുടെ സ്ഥിതിയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു. മറ്റുള്ളവരുടേയും സ്ഥിതി ഇതുതന്നെ. ഭഗവാനില്ലാത്ത ഈ ലോകത്ത് ധര്‍മ്മവും ദൈവീകതയും എങ്ങിനെയാണ് വാഴുക? ദുഷ്ടജനങ്ങള്‍ എന്റെഭാരംകൂട്ടുന്ന വെറും ചുമടുകളാണ്. അതിനാലാണ് ഞാന്‍ ദുഃഖിക്കുന്നത്.
ഇന്ന് നടക്കുന്ന കാര്യങ്ങള്‍ സ്വയ വിചിന്തതിനും ഭാഗവതത്തിന്റെ ജ്ഞാനത്തിനും ഉപകരമാക്കുന്നതോടൊപ്പം കാലത്തിന്റെ വേദന ഇന്നും പല പല വിപതുക്കളായി നമ്മെ ചുറ്റിതിരിയിന്നില്ലേ എന്ന് കൂടി നാം ഓര്‍ക്കണം ..ഹരി ഓം
ഭാഗവതിലൂടെ ...
പരിക്ഷിതിന്റെ ജിജ്ഞാസ യാണ് ഭാഗവതത്തെ മനുഷ്യന്റെ മുന്നില്‍ എത്തിച്ചത് .പാണ്ഡവകുലത്തിന്റെ അവകാശി ആയി ഉത്തരയുടെ ഗര്‍ഭത്തില്‍ ജനിച്ചു .
നക്ഷത്രനിലകള്‍ നോക്കിയ ജ്യോത്സ്യന്മാര്‍ കുട്ടി ഭാവിയില്‍ ധര്‍മ്മിഷ്ഠനും മഹാനുമായ രാജാവായിത്തീരുമെന്ന് പ്രവചിച്ചു. ഇഷ്വാകുവിനെപ്പോലെ നീതിമാനായ ഭരണകര്‍ത്താവും രാമനെപ്പോലെ സത്യപരിരക്ഷകനും ശിബിയെപ്പോലെ ദാനശീലനും ഭരതനെപ്പോലെ പ്രശസ്തനും അര്‍ജ്ജുനനെപ്പോലെ വില്ലാളിയും സിംഹത്തെപ്പോലെ വീരനും ഭൂമിയെപ്പോലെ ക്ഷമാശീലനും ബ്രഹ്മാവിനെപ്പോലെ സമബുദ്ധിയും ശിവനെപ്പോലെ ഉന്നതനും വിഷ്ണുവിനെപ്പോലെ സംരക്ഷകനും ശ്രീകൃഷ്ണന്റെ ഗുണഗണങ്ങളുളളവനും രന്തിദേവനെപ്പോലെ ദയാവായ്പ്പുളളവനും യയാതിയെപ്പോലെ പാവനചരിതനും ബാലിയെപ്പോലെ ഉരച്ചവനും പ്രഹ്‌ളാദനെപ്പോലെ കൃഷ്ണഭക്തനുമായി പരീക്ഷിത്തു രാജ്യം ഭരിച്ചു. ദുഷ്ടശക്തികളെ മുഴുവന്‍ കീഴ്പ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ജനനസമയത്ത് വിഷ്ണു രൂപം കണ്ടവനും വിഷ്ണുവിനാല്‍ പരിരക്ഷിക്കപ്പെട്ടവനായതുകൊണ്ട്
ധര്‍മ്മിഷ്ഠനും ഭക്തനുമായ പരീക്ഷിത്തുരാജാവ് വിവാഹം ചെയ്തു നാലുപുത്രന്മാരുമുണ്ടായി. പരീക്ഷിത്തു നടത്തിയ മൂന്ന് അശ്വമേധയാഗങ്ങളില്‍ തൃപ്തരായ ദേവകള്‍ നേരിട്ടുവന്നാണ് അര്‍ഘ്യം സ്വീകരിച്ചതത്രെ . രാജാവ് കുരുജംഗാളപ്രദേശത്ത് താമസിക്കുന്ന സമയത്താണ് കലികാലത്തിന്റെ തുടക്കമായെന്നും അധാര്‍മ്മികരായ ആള്‍ക്കാര്‍ രാജ്യത്തു പ്രവേശിക്കുന്നുണ്ടെന്നും മറ്റും അറിയാനിടയായത്. ഇതുകേട്ടു് ദുഃഖിതനായ രാജാവ് കാര്യങ്ങള്‍ നേരിട്ടുകണ്ടുമനസിലാക്കാന്‍ രാജ്യംമുഴുവന്‍ വേഷ പ്രേശ്ചാനായി സഞ്ചരിച്ചു. ഇപ്പോഴും ജനങ്ങള്‍ ശ്രീകൃഷ്ണമഹിമകളും പാണ്ഡവകഥകളും പാടി അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നുവെന്ന് മനസിലാക്കിയ രാജാവ് ഏരെ സന്തോഷിച്ചു. താന്‍ മാതൃഗര്‍ഭത്തിലിരിക്കുമ്പോള്‍ ശ്രീകൃഷ്ണഭഗവാനാല്‍ എങ്ങിനെയാണ് രക്ഷിക്കപ്പെട്ടതെന്നു വരെ അവര്‍ രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചുവത്രെ .ഒരു ദിവസം അദേഹം ഒരു സ്വപ്ന ത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നുൊരു കാള, കരയുന്നൊരു പശുവിനെ സമാധാനിപ്പിക്കുകയാണ് എന്നാ ദൃശ്യം കണ്ടു വത്രെ .
ധര്‍മ്മത്തിന്റെ അവതാരമാണ് കാള. പശുവാകട്ടെ ഭൂമിയും. അവരുടെ സംഭാഷണത്തില്‍ കാള പശുവിനോടു ചോദിച്ചു. ” നീ കരയുന്നത് എന്റെ മൂന്നുകാലുകളും നഷ്ടപ്പെട്ടതു കണ്ടിട്ടാണോ? അതോ ഭൂമി താമസിയാതെ അധാര്‍മ്മികരും ദുഷ്ടരുമായ സംസ്കാരഹീനരാല്‍ ഭരിക്കപ്പെടും എന്നറിഞ്ഞിട്ടോ? അതോ ആത്മീയവിജ്ഞാനം കറപുരണ്ടകൈകളില്‍ വീണതറിഞ്ഞിട്ടോ? ബ്രാഹ്മണര്‍ വിജ്ഞാനത്തെ ധനത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി വില്‍ക്കുന്നുതുകണ്ടിട്ടോ?...
അപ്പോഇല്‍ പശു പറഞ്ഞു : ” ധര്‍മ്മാത്മന്‍, അങ്ങേയ്ക്ക് ഉത്തരമറിയാം. കൃഷ്ണ സാമിപ്യം ഉള്ള സമയത്ത് അങ്ങേയ്ക്കു നാലുകാലുകളും ഉണ്ടായിരുന്നുല്ലോ?. ആ കരുണകൊണ്ട് എന്റെ ഭാരവും കുറഞ്ഞിരുന്നു. സത്യം, ശുചി, ദയ, ക്ഷാന്തി, ത്യാഗം, തൃപ്തി, ആര്‍ജവം, സമ, ദമ, തപസ്സുകള്‍, ക്ഷമ, സഹിക്കാനുളള കഴിവ്, ശാന്തി, സമാധാനം, വിജ്ഞാനം, സാക്ഷാത്ക്കാരം, ഇന്ദ്രിയനിയന്ത്രണം, നേതൃത്വം, നിഷ്പ്പക്ഷത, ദൈവീകത്വം, പ്രേമം, സ്ഥെര്യം, മാന്യത, ശരിയായ നീതി, സ്വാതന്ത്ര്യം, മനസുറപ്പ്, തയ്യാറെടുപ്പ്, ബഹുമാന്യത, സല്‍പ്പേര്‍, ഭക്തി, അഹംഭാവമില്ലായ്മ, എന്നുവേണ്ട എല്ലാ മൂല്യങ്ങളും ആ ഭഗവാനുണ്ടല്ലോ. അതാണ് ഉന്നതവ്യക്തികള്‍ തേടുന്നതും. ഭഗവാന്‍ പോയ ശേഷം അങ്ങയുടെ സ്ഥിതിയോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു. മറ്റുള്ളവരുടേയും സ്ഥിതി ഇതുതന്നെ. ഭഗവാനില്ലാത്ത ഈ ലോകത്ത് ധര്‍മ്മവും ദൈവീകതയും എങ്ങിനെയാണ് വാഴുക? ദുഷ്ടജനങ്ങള്‍ എന്റെഭാരംകൂട്ടുന്ന വെറും ചുമടുകളാണ്. അതിനാലാണ് ഞാന്‍ ദുഃഖിക്കുന്നത്.
ഇന്ന് നടക്കുന്ന കാര്യങ്ങള്‍ സ്വയ വിചിന്തതിനും ഭാഗവതത്തിന്റെ ജ്ഞാനത്തിനും ഉപകരമാക്കുന്നതോടൊപ്പം കാലത്തിന്റെ വേദന ഇന്നും പല പല വിപതുക്കളായി നമ്മെ ചുറ്റിതിരിയിന്നില്ലേ എന്ന് കൂടി നാം ഓര്‍ക്കണം ..ഹരി ഓം
No comments:
Post a Comment