18 September 2012

SANKARASRAMAM


ഭാഗവതത്തിലൂടെ ഒരു യാത്ര ...
മഹാഭാരതയുദ്ധം കഴിഞ്ഞു. ദുര്യോധനന്‍ രണഭൂമിയില്‍ മരണപ്രായനായിക്കിടക്കുന്നു. കൊപിഷ്ടന്‍ അയ ദുര്യോധന സുഹൃത്ത്‌ ബ്രാഹ്മണനായ അശ്വത്ഥാമാവ്‌ പാണ്ഡവപുത്രന്മ‍ാരെ ഉറക്കത്തില്‍ വധിച്ച്‌ അവരുടെതലകള്‍ ദുര്യോധനന്‌ മരണത്തിന് മുന്‍പേ സമ്മാനിച്ചുസ്നേഹം കാണിച്ചു .പാണ്ഡവസേനയുടെ വിനാശവൃത്താന്തമറിഞ്ഞു ദുഃഖിതനും ക്രുദ്ധനുമായ ഭീമസേനന്‍ വില്ലും അമ്പും എടുത്ത് തേരിലേറി നകുലനെ സാരഥിയാക്കിക്കൊണ്ട് അശ്വത്ഥാമാവിനെ തേടിപ്പിടിച്ചു വധിക്കാന്‍ പുറപ്പെട്ടു; ശത്രു അജയ്യനാണെന്നറിവുള്ള കൃഷ്ണനും അര്‍ജുനനും പിന്തുടര്‍ന്നു ചെന്നു. ആക്രമണസന്നദ്ധരായിവരുന്ന പ്രതിയോഗികളെക്കണ്ട് അശ്വത്ഥാമാവ് സര്‍വവിനാശകരമായ ബ്രഹ്മശിരോസ്ത്രം 'അപാണ്ഡവായ' (പാണ്ഡവവംശം മുടിയാന്‍) എന്നു പറഞ്ഞ് പ്രയോഗിച്ചു വത്രെ . അപ്പോഇല്‍ അര്‍ജുനന്‍ ശ്രീകൃഷ്ണനോട്‌ പ്രാര്‍ത്ഥിച്ചു.
അല്ലയോ കൃഷ്ണാ, അങ്ങ്‌ ഭക്തരുടെ ഭയം നീക്കുന്നുയാളാണ്‌. ലോകത്തില്‍ യാതനയും മരണവും പാപവും ദുഃഖവും സഹിക്കുന്നുവര്‍ക്കുളള ഏകാശ്രയവും നീയത്രേ. ലോകത്തിന്റെ നന്മയ്ക്കായി ഭക്തജനങ്ങളുടെ നിത്യധ്യാനത്തിന് നിദാനമായ പലഅവതാരങ്ങളും നീയെടുത്തിട്ടുണ്ട്‌. ഭഗവാനേ, ഇപ്പോള്‍ എന്റെ ചുറ്റിലും കത്തിയാളുന്ന ഈ തീയെന്താണെന്ന് എനിക്കു മനസിലാകുന്നില്ല. കൃഷ്ണന്‍ ബ്രഹ്മാസ്ത്രത്തിന്റെ തീവ്രതയെപ്പറ്റി അര്‍ജുനനെ പറഞ്ഞുമനസിലാക്കി അപ്പോഇല്‍ ദ്രോണര്‍ ഉപദേശിച്ചുകൊടുത്തിരുന്ന അതേ അസ്ത്രം പ്രതിവിധിയായി അര്‍ജുനനും പ്രയോഗിച്ചു. സര്‍വത്ര അഗ്നിപ്രളയമായി. നാരദനും കൃഷ്ണദ്വൈപായനനും ലോകരക്ഷാര്‍ഥം രണ്ടസ്ത്രങ്ങള്‍ക്കും നടുവില്‍ വന്നുനിന്നു. അര്‍ജുനന്‍ അവരെ കണ്ട് അസ്ത്രം പിന്‍വലിച്ചു. അശ്വത്ഥാമാവ്‌ അര്‍ജുനന്റെ കാരാഗ്രഹത്തിലായി. ധര്‍മ്മപരിപാലനശീലത്തിന്റെ ആഴമളക്കാനായി അശ്വത്ഥാമാവിനെ വധിക്കാന്‍ കൃഷ്ണന്‍ അര്‍ജുനനെ പ്രേരിപ്പിച്ചു. മാന്യനായ ഒരാള്‍ ആയുധ മില്ലാത്തവനേയോ ഉറങ്ങികിടക്കുന്നുവനേയോ കുട്ടികളേയോ അവര്‍ ശത്രുക്കളായാല്‍കൂടി കൊല്ലുകയില്ല. എന്നാല്‍ അശ്വത്ഥാമാവതുചെയ്തു. ഇതുപോലുളളദുഷ്ടരെ കൊല്ലുന്നതാണ്‌ ധര്‍മ്മം. അല്ലെങ്കില്‍ അവര്‍ ഈദൃശപ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കിലും അര്‍ജുനന്‍ അയാളെ കൊന്നില്ല. പാണ്ഡവരുടെ കേന്ദ്രത്തില്‍ അശ്വത്ഥാമാവിനുളള ശിക്ഷകള്‍ പലരും ചര്‍ച്ച ചെയ്തു. ചിലര്‍ വധശിക്ഷയെ അനുകൂലിച്ചു. മറ്റുചിലര്‍ എതിര്‍ക്കുകയും ചെയ്തു. സ്വപുത്രന്മ‍ാര്‍ കൊലചെയ്യപ്പെട്ടെങ്കിലും ദ്രൗപതിയാണ്‌ ഏറ്റവും സംയമവും ദയയും പ്രകടിപ്പിച്ചതു് എന്നോര്‍ക്കണം . അശ്വത്ഥാമാവ് ഒരു ബ്രാഹ്മണനും പാണ്ഡവഗുരുവായ ദ്രോണാചാര്യരുടെ പുത്രനുമാണ്‌. മാത്രമല്ല, യുദ്ധം അവസാനിച്ചു സമാധാനം കൈവന്ന, ഈ അവസരത്തില്‍ വധം ശരിയല്ല. അശ്വത്ഥാമാവ്‌ ഗുരു ദ്രോണാചാര്യരുടെ പുത്രനാകയാല്‍ ഗുരുവിന്റെയംശം അവനിലുമുണ്ടല്ലോ. അവന്റെ അമ്മയെങ്കിലും പുത്രശോകത്താല്‍ എന്നെപ്പോലെ കരയാന്‍ ഇടവരാതിരിക്കട്ടെ. ആ ആത്മ നിയത്രണം മറ്റാര്‍ക്ക് കിട്ടും .എന്നാല്‍ ഭീമന്‌ അശ്വത്ഥാമാവിനെ വധിക്കണമെന്നുതന്നെയായിരുന്നു.
അവസാനം കൃഷ്ണന്‍ പറഞ്ഞു. ബ്രാഹ്മണനാകയാല്‍ അവനെ വധിക്കേണ്ടതില്ല. എന്നാല്‍ മഹാപാതകം ചെയ്തയാളെന്ന നിലയില്‍ വധശിക്ഷക്കര്‍ഹനാണയാള്‍. ദ്രൗപതിക്കും ഭീമനും സമ്മതമാവുന്ന ശിക്ഷവേണം ഇവനുനല്‍കാന്‍. എന്താണുവേണ്ടതെന്നുവെച്ചാല്‍ ചെയ്യുക. അര്‍ജുനന്‌ ഭഗവാന്റെ ഉദ്ദേശം മനസിലായി. അര്‍ജുനന്‍ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ബ്രാഹ്മണശിഖ മുറിച്ചു കളഞ്ഞ്‌ അയാളെ വെറുതെവിട്ടു. ശിഖ ഇല്ലാത്ത ബ്രാമണന്‍ മരിച്ചതിനു തുല്യമാണല്ലോ.
എന്നാല്‍ പിന്നിട് അശ്വത്ഥാമാവ് തന്റെ അസ്ത്രം ഉത്തരയുടെ ഗര്‍ഭത്തിലേക്കു തിരിച്ചുവിട്ടു. ഗര്‍ഭസ്ഥശിശു ഇതുമൂലം മരിച്ചെങ്കിലും കൃഷ്ണന്റെ അനുഗ്രഹത്താല്‍ പുനരുജ്ജീവിച്ചു (ഗര്‍ഭത്തില്‍വച്ച് ഇപ്രകാരം പരീക്ഷിക്കപ്പെട്ടതുകൊണ്ടാണ് ആ കുട്ടിക്ക് പിന്നീട് പരീക്ഷിത്ത് എന്നു പേരുവന്നത്). ആ ഹീനകൃത്യത്തിന്റെ പേരില്‍ കൃഷ്ണന്‍ അശ്വത്ഥാമാവിനെ ഇങ്ങനെ ശപിച്ചു: 'നീ മൂവായിരം കൊല്ലം ആരോടും സംസര്‍ഗം കൂടാതെ നിസ്സഹായനായി ഭൂമിയില്‍ തെണ്ടിത്തിരിയും. എല്ലാ വ്യാധികളും പിടിപെട്ട് ചോരയും ചലവും ഒലിപ്പിച്ച് അലഞ്ഞുനടക്കും.' അശ്വത്ഥാമാവ് പശ്ചാത്താപഭരിതനായി തന്റെ ചൂഡാമണി പാണ്ഡവര്‍ക്കു വിട്ടുകൊടുത്തിട്ട് എല്ലാവരും നോക്കിനില്ക്കെ മനസ്സിടിവോടുകൂടി കാടുകയറി. ശത്രുക്കളുടെ സമൂലവിച്ഛേദം ലക്ഷ്യമാക്കിക്കൊണ്ട് എന്നും ലോകത്തില്‍ അഭംഗുരം നിലനില്ക്കുന്ന വിദ്വേഷത്തിന്റെ പ്രതീകമാണ് അശ്വത്ഥാമാവ്...നമുടെ ചുറ്റിലും കുറെ ഏറെ അശ്വധമാവുകളെ കാണാന്‍ കഴിയും ..മരണകിടക്കയില്‍ പോലും പ്രതികാര ബുദ്ധി ഉപദേശിക്കുന്ന ആളുകള്‍ വരെ .....സ്വയം തിരിച്ചറിയാന്‍ ഈ കഥകള്‍ ഉപകരിക്കട്ടെ ..ഹരി ഓം .


No comments:

Post a Comment