26 July 2012

SANKARASRAMAM

 ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയുംവേണ്ട
ഭോഗം വിധികൃതം വര്ജ്ജിക്കയുംവേണ്ട
വ്യര്ത്ഥമോര്ത്തോളം വിഷാജഹര്ഷാദികള്
ചിത്തേശുഭാശുഭകര്മ്മഫലോദയേ
മര്ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുല്പ്പന്നം വിധിവിഹിതം സഖേ!
സൗഖ്യദു:ഖങ്ങള് സഹജമേവര്ക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും.

ഇഷ്ടമായുള്ളതുതന്നെ വരുമ്പോഴു-

മിഷ്ടമല്ലാത്തതുതന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ലാം മഹാമായേതി ഭവാനാല്.

ആകയാല് ധൈര്യേണ വിദ്വജ്ജനം ഹൃദി

ശോകഹര്ഷങ്ങള് കൂടാതെ വസിക്കുന്നു.

No comments:

Post a Comment